പനച്ചിക്കാട് ദക്ഷിണ മൂകാംബി സ്വരസ്വതി ക്ഷേത്രത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.


കോട്ടയം: വിദ്യാരംഭ ദിനമായ ഇന്ന് രാവിലെ മുതൽ പനച്ചിക്കാട് ദക്ഷിണ മൂകാംബി സ്വരസ്വതി ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. വെളുപ്പിന് 4 മണി മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളെ മാതാപിതാക്കൾ മടിയിലിരുത്തിയാണ് ഈ വർഷവും ആദ്യക്ഷരം കുറിച്ചത്. ഓൺലൈനായി ബുക്ക് ചെയ്താണ് ഈ വർഷവും ചടങ്ങുകൾ നടത്തിയത്. നിരവധി കുരുന്നുകൾ സരസ്വതീ സമക്ഷത്തിൽ ആദ്യാക്ഷരം കുറിച്ചു. പൂർണ്ണമായും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചാണ് ചടങ്ങുൾ നടത്തിയത്.  മാതാപിതാക്കളിലൊരാളുടെ മടിയിൽ കുട്ടിയെ വിദ്യാമണ്ഡപത്തിലിരുത്തി രക്ഷിതാവ് തന്നെയാണ് കുട്ടിയുടെ നാവിൽ ആദ്യാക്ഷരം കുറിച്ചത്. അകലം പാലിച്ചാണ് ഇരിപ്പടങ്ങൾ ക്രമീകരിച്ചത്.