കോട്ടയം ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാത്തവരുടെ വിവരങ്ങൾ കൈമാറാം.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വാക്‌സിൻ  ഒന്നാം ഡോസ് സ്വീകരിക്കാത്ത 18 വയസിനു മുകളിലുള്ളവരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിക്കുന്നു.  


വാക്‌സിൻ സ്വീകരിക്കാത്തവരുടെ വിവരങ്ങൾ ഇതിനോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ സ്വന്തമായോ, ആരോഗ്യ പ്രവർത്തകർക്കോ, ആശാ-അങ്കണവാടി  പ്രവർത്തകർക്കോ ജനപ്രതിനിധികൾക്കോ മറ്റു വ്യക്ത്തികൾക്കോ പൂരിപ്പിച്ചുനല്കാം.  


വാക്‌സിൻ സ്വീകരിക്കാത്തവരെ ജില്ലാ ആരോഗ്യ വകുപ്പിൽ നിന്ന് ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിച്ച് വാക്‌സിൻ എടുക്കാൻ പ്രേരിപ്പിക്കുകയാണ് ലക്‌ഷ്യം.  


18 വയസിനു മുകളിലുള്ള എല്ലാവരും വാക്‌സിൻ സ്വീകരിക്കുന്നത് കോവിഡ് പ്രതിരോധിക്കുന്നതിന്  വളരെ പ്രധാനമാണ്.  ജില്ലയിൽ വാക്‌സിൻ സ്വീകരിക്കേണ്ടവരിൽ 98.5 ശതമാനം പേർ  ഇതിനോടകം ഒന്നാം ഡോസ് സ്വീകരിച്ചുകഴിഞ്ഞു.  


ഗൂഗിൾ ഫോം ചുവടെ: 

https://bit.ly/ktm1stdoseduelist