ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ്സിലേക്കുള്ള തിരിച്ചു വരവ് ആഹ്ലാദകരം ; തിരുവഞ്ചൂർ രാധാകൃഷ്ണൻ.


കോട്ടയം : ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ്സിലേയ്ക്കുള്ള തിരിച്ചു വരവ് ആഹ്ളാദകരമാണ് എന്ന് തിരുവഞ്ചൂർ രാധാകൃഷൻ എംഎൽഎ.

അറുപതുകളിലെ അവസാനത്തെയും എഴുപതുകളിലെ ആദ്യ കാലഘട്ടത്തിലും കത്തി തിളങ്ങി നിന്ന വിദ്യാർത്ഥി നേതാവായിരുന്നു അദ്ദേഹം  എന്ന് തിരുവഞ്ചൂർ പറഞ്ഞു. പോലീസിന്റെയും രാഷ്ട്രീയ എതിരാളികളുടെയും കൊടിയ മർദ്ദനത്തിന് വിധേയമായി നിരവധി ത്യാഗങ്ങളിലൂടെയാണ് അദ്ദേഹം സാമൂഹിക രംഗത്ത് ഉയർന്ന് വന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് അദ്ദേഹം രചിച്ച ‘കാൽനൂറ്റാണ്ട്' രാഷ്ട്രീയ വിദ്യാർത്ഥികളുടെ വിവര വിഞ്ജാനത്തിന് വളരെ പ്രയോജനം ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കാലിക പ്രസക്തമായ വിഷയങ്ങളെ കുറിച്ച്  വിലയിരുത്തുന്നതിൽ വളരെ പോസിറ്റീവ് മനോഭാവം പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. കോൺഗ്രസ്സിലേയ്ക്കുള്ള അദ്ദേഹത്തിന്റെ മടങ്ങി വരവിനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നതായും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.ഒരു നല്ല കൂട്ടായ്മയുടെ ഭാഗമായി ചെറിയാൻ ഫിലിപ്പ് മടങ്ങി വരണമെന്നാണ് സംഘടനാ ബോധമുളള ഒരോ കോൺഗ്രസ്സ് പ്രവർത്തകരുടേയും ആഗ്രഹം എന്നും തിരുവഞ്ചൂർ പറഞ്ഞു.