മൂവാറ്റുപുഴയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം;ജില്ലാ കളക്ടർ.


കോട്ടയം : മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയർന്നതിനാൽ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. നദിയിൽ ഇറങ്ങരുത്. നദീതീരത്തു നിന്ന്  മൊബൈലിൽ സെൽഫി എടുക്കുന്നതടക്കമുള്ളവ ഒഴിവാക്കണം. ഇടുക്കി ഡാം തുറന്ന സാഹചര്യത്തിൽ ജല നിരപ്പ് വീണ്ടും ഉയരാനിടയുണ്ട്.    എല്ലാ താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.