കനത്ത മഴ: കൂട്ടിക്കലും ഇളംകാടും ഉരുൾപൊട്ടി, ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ എയർ ഫോഴ്സിന്റെ സഹായം അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ.


കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ കൂട്ടിക്കലും ഇളംകാടും ഉരുൾപൊട്ടി. ഉരുൾപ്പെട്ടലിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താൻ എയർ ഫോഴ്സിന്റെ സഹായം അഭ്യർത്ഥിച്ചതായി ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ ഡോ. പി കെ ജയശ്രീ പറഞ്ഞു. കൂട്ടിക്കൽ മേഖലയിൽ അടിയന്തര സേവനത്തിനായി പോലീസിനെയും അഗ്നി രക്ഷാ സേനയെയും നിയോഗിച്ചു. എന്നാൽ പ്രദേശത്തേക്ക് എത്തിപ്പെടാൻ ഇരുവിഭാഗങ്ങൾക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ എയർ ഫോഴ്സിന്റെ സേവനം ആവശ്യപ്പെട്ടിരിക്കുന്നത്. മേഖലയിലുള്ളവരെ രക്ഷപ്പെടുത്താൻ എയർ ലിഫ്റ്റിങ് മാത്രമാണ് ഇപ്പോഴത്തെ ഏക മാർഗ്ഗം.