ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നാളെ നടക്കും. ആവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് ഭരണം മറിച്ചിട്ട ആവേശം ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൽഡിഎഫിനു ഇല്ല. കൃത്യമായ ഭൂരിപക്ഷമില്ലാത്തത്തിനാലും സ്വന്തം നിലയിൽ ഭരിക്കാൻ സാധിക്കാത്തത്തിനാലും എൽഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കും.
യുഡിഎഫ് ഭരണമുണ്ടായിരുന്ന ഈരാറ്റുപേട്ട നഗരസഭയിൽ ചെയർപേർസണായിരുന്ന സുഹ്‌റ അബ്‌ദുൾ ഖാദറിനെതിരെ എൽഡിഎഫ് ആവിശ്വാസ പ്രമേയം കൊണ്ടു വരികയും എസ്ഡിപിഐ പിന്തുണയോടെ ആവിശ്വാസ പ്രമേയം പാസാകുകയുമായിരുന്നു. 28 അംഗ നഗരസഭയിൽ 15 പേരും എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. 14 അംഗങ്ങൾ ഉണ്ടായിരുന്ന യുഡിഎഫിൽ നിന്നും ഒരംഗം ആവിശ്വാസ പ്രമേത്തെ അനുകൂലിച്ചു വോട്ട് ചെയ്തിരുന്നു. ഇതോടെ യുഡിഎഫ് അംഗസംഖ്യ 13 ആയി കുറയുകയായിരുന്നു. എൽഡിഎഫിന് 9 അംഗങ്ങളും എസ്ഡിപിഐ ക്ക് 5 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിട്ടുനിൽക്കുന്നതോടെ ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് വീണ്ടും അധികാരത്തിലേത്തും. സുഹ്‌റ അബ്‌ദുൾഖാദർ തന്നെ ചെയർപേഴ്സനാകാനാണ് സാധ്യത. അതേസമയം എസ്ഡിപിഐ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കില്ല എന്നും അറിയിച്ചിട്ടുണ്ട്.