കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോട്ടയം ജില്ലയിൽ ഇന്നലെ 33 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്നലെ 33 കേസുകൾ രജിസ്റ്റർ ചെയ്തു. 28 പേരുടെ അറസ്റ്റും ജില്ലയിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ നിന്നും ഇന്നലെ 288 വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.