അമ്മ വഴക്ക് പറഞ്ഞു, 11 കാരൻ വീട് വിട്ടിറങ്ങി, നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവം ആർപ്പൂക്കരയിൽ.


 കോട്ടയം: അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീട് വീട്ടിറങ്ങിയ 11 കാരൻ നാടിനെ ആശങ്കയിലാഴ്ത്തി മണിക്കൂറുകൾക്ക് ശേഷം തിരികെയെത്തി. കോട്ടയം ആർപ്പൂക്കരയിലാണ് നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവം. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ആർപ്പൂക്കര അമ്പലക്കവലയ്ക്ക് സമീപമുള്ള വീട്ടിൽ നിന്നും 11 കാരനെ കാണാതായത്. കുട്ടിയെ കാണാതായത്തോടെ വിവരമറിഞ്ഞ നാട്ടുകാരും സുഹൃത്തുക്കളും തെരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ 9 മണിയോടെ കുട്ടി തനിയെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. കുട്ടിയെ കാണാതായതിനെ  തുടർന്ന് മാതാപിതാക്കൾ ഗാന്ധിനഗർ പോലീസിൽ വിവരമറിയിച്ചിരുന്നു. അന്വേഷണത്തിൽ ആതിരമ്പുഴ മാർക്കറ്റ് ജംഗ്ഷനിലൂടെ കുട്ടി നടന്നു നീങ്ങുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാതാപിതാക്കളോട് പിണങ്ങി വീട് വീട്ടിറങ്ങിയ കുട്ടി 9 മണിയായതോടെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. രാത്രിയും വെട്ടമില്ലാഞ്ഞതും വിജനതയും പേടിയായി തോന്നിയപ്പോൾ കുട്ടി തനിയെ വീട്ടിലേക്ക് തിരികെ എത്തുകയായിരുന്നു എന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.