മുണ്ടക്കയത്ത് റോഡ് പണിക്കിടെ ടിപ്പർ ലോറി തലയിലൂടെ കയറി വയോധികന് ദാരുണാന്ത്യം.


മുണ്ടക്കയം: മുണ്ടക്കയത്ത് റോഡ് പണിക്കിടെ ടിപ്പർ ലോറി തലയിലൂടെ കയറി വയോധികന് ദാരുണാന്ത്യം. മടുക്ക പാറമട പൂതകുഴിയിൽ ഇബ്രാഹിം (85) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മുണ്ടക്കയം കോരുത്തോട് റോഡ് നിർമാണത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ടിപ്പർ പാറമടയ്ക്ക് സമീപം പിന്നോട്ട് എടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പിന്നോട്ടെടുത്ത ലോറിക്കടിയിൽപ്പെട്ട ഇബ്രാഹിമിന്റെ തലയിലൂടെ ടിപ്പറിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.  മുണ്ടക്കയത്തു നിന്നും പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നി രക്ഷാ സേനയും എത്തിയാണ് മേൽനടപടികൾ സ്വീകരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.