പാലാ ബിഷപ്പ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല, സഭാധ്യക്ഷന്മാരുടെ ആകുലതകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിക്കും; സുരേഷ് ഗോപി എംപി.


കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക്ക് ജിഹാദ് വിവാദ പരാമർശത്തിൽ ബിഷപ്പിനെ വീണ്ടും പിന്തുണച്ച് സുരേഷ് ഗോപി എംപി. പാലാ ബിഷപ്പ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല എന്നും സഭാധ്യക്ഷന്മാരുടെ ആകുലതകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിക്കും എന്നും അദ്ദേഹം പറഞ്ഞു. യോഗം ചേരുന്നതുമായി ബന്ധപ്പെട്ടു മുൻപ് തന്നെ തീരുമാനമെടുത്തിരുന്നതാണെന്നും നിലവിലെ സാഹചര്യത്തിൽ ഉടൻ യോഗം വിളിച്ചു ചേർക്കുമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.