ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും നമ്മുടെ സമൂഹത്തിൽ, ​ഗുരുതര ആരോപണവുമായി പാലാ രൂപത മെത്രാൻ.


കുറവിലങ്ങാട്: ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നും കത്തോലിക്കാ വിശ്വാസികളായ പെൺകുട്ടികളെ ഇരയാക്കുന്നതായും ഗുരുതര ആരോപണവുമായി പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്.

 

 കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ലത്തിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. ലവ് ജിഹാദുമായി ബന്ധപ്പെട്ടു സഹായം നൽകുന്നതിനായി ഒരുപാട് സംഘങ്ങൾ കേരളത്തിലുണ്ടെന്നും കത്തോലിക്കാ യുവാക്കളെയും യുവതികളെയും മയക്കുമരുന്നിന് അടിമപ്പെടുത്താൻ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നും പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശത്തിൽ പറഞ്ഞു.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ബിഷപ്പ് പറഞ്ഞു. ആയുധമുപയോഗിച്ച് മറ്റു മതസ്ഥരെ ഇല്ലായ്മ ചെയ്യുന്നതിന് പകരം മറ്റു മാർഗ്ഗങ്ങളിലൂടെയാണ് ഇപ്പോൾ ശ്രമിക്കുന്നത് എന്നും കത്തോലിക്കാ കുടുംബങ്ങൾ കരുതലോടെയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞു.