കോട്ടയം: നർക്കോട്ടിക്ക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണം എന്ന നിലപാട് ആവർത്തിച്ചു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.
പാലാ ബിഷപ്പ് പരാമര്‍ശം പിന്‍വലിക്കണമെന്ന് ഇന്നലെയും കാന്തപുരം ആവശ്യപ്പെട്ടിരുന്നു. പ്രസ്താവന നടത്തിയത് ഒരാൾ മാത്രമാണെന്നും അദ്ദേഹം തന്റെ വിവാദ പ്രസ്താവന പിൻവലിച്ചാൽ പ്രശനങ്ങൾ തീരുന്നതേയുള്ളു എന്നും കാന്തപുരം വ്യക്തമാക്കി. മുസ്ലീങ്ങളുടെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.