കാസർകോട്: കാസര്‍കോട് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്കയ്ക്ക് സമീപം കല്ലംകുഡ്ലുവില്‍ ആണ് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട് തിരുനെല്ലി സ്വദേശിനി അനിത(45)യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ വ്യാഴാഴ്ച്ച രാവിലെ കണ്ടെത്തിയത്. അനിതയുടെ ഭര്‍ത്താവ് കോട്ടയം പാലാ സ്വദേശിയായ കണ്ണന്‍ നമ്പൂതിരിയെ കാണാനില്ല.
ബുധനാഴ്ച്ച രാവിലെ പിതാവ് വീട്ടിൽ നിന്നും പോയെന്നും വ്യാഴാഴ്ച രാവിലെ ഉറക്കമുണര്പ്പോഴാണ് അനിതയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്നും മകൻ ആകാശ്(10) പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.