ടിപ്പർ ലോറിയിൽ നിന്നും റോഡിലേക്ക് മണ്ണ് വീണു, വ്യാപാരികൾക്കും ജനങ്ങൾക്കും ദുരിതം, പോലീസ് വാഹനം പിടിച്ചെടുത്തു.


എരുമേലി: ചങ്ങനാശ്ശേരി – ആലപ്പുഴ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മുതൽ എരുമേലിയിൽ നിന്നും ടിപ്പർ ലോറികളിൽ കൊണ്ട് പോയ മണ്ണ് റോഡിൽ വീണത് വ്യാപാരികൾക്കും നഗരത്തിലെത്തിയ ജനങ്ങൾക്കും ദുരിതമായി.

 

 മറ്റു വാഹനങ്ങൾ പോകുമ്പോൾ പൊടിപടലമുയരുകയും വ്യാപാര സ്ഥാപനങ്ങളിലേക്ക് പൊടി കയറുന്നത് മൂലം വ്യാപാരികൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ടി സൃഷ്ട്ടിച്ചു. ഇതേത്തുടർന്ന് പരാതി ഉയർന്നതോടെ പോലീസ് ടിപ്പർ ലോറികൾ പിടിച്ചെടുക്കുകയായിരുന്നു. ഇന്നലെ രാത്രി മുതലാണ് മണ്ണെടുപ്പ് ആരംഭിച്ചത്.

 

 എരുമേലി നഗരത്തിലൂടെയുള്ള പ്രധാന പാതയിലൂടെയാണ് മണ്ണുമായി ടിപ്പർ ലോറികൾ സഞ്ചരിക്കുന്നത്. ലോറികളിലെ മണ്ണ് റോഡിൽ വീണതോടെ പൊടിപടലം രൂക്ഷമാകുകയായിരുന്നു.

എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ നിന്നും കരിങ്കല്ലുംമൂഴി വരെയുള്ള ഭാഗത്താണ് റോഡിൽ മണ്ണ് വീണു ദുരിതമായത്. റോഡിലെ മണ്ണ് നീക്കം ചെയ്ത ശേഷം വാഹനങ്ങൾ വിട്ടുനല്കുമെന്നു എരുമേലി എസ് എച്ച് ഒ മനോജ് മാത്യു പറഞ്ഞു.