കോവിഡ് പ്രതിരോധം: ജില്ലയിലെ 75 തദ്ദേശ സ്ഥാപന മേഖലകളിലെ 429 വാർഡുകൾ കോവിഡ് അതീവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു.


കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും രോഗവ്യാപനം കുറയ്ക്കുന്നതിനുമായി  ജില്ലയിലെ 75 തദ്ദേശ സ്ഥാപന മേഖലകളിലെ 429 വാർഡുകൾ കോവിഡ് അതീവ നിയന്ത്രിത മേഖലകളായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പ്രഖ്യാപിച്ചു.

 

 സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിവാര രോഗബാധ നിരക്ക് 7 ശതമാനത്തിനു മുകളിലുള്ള മേഖലകളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. 


 

 ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനും ജില്ലാ കലക്ടറുമായി ഡോ. പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ചേരുകയും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രോഗവ്യാപനം കൂടിയ മേഖലകൾ നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതിവാര രോഗബാധ നിരക്ക് 7 ശതമാനത്തിനു മുകളിലുള്ള 75 തദ്ദേശ സ്ഥാപന മേഖലകളിലെ 429 വാർഡുകളിലുമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 

ഡബ്ള്യു ഐ പി ആർ 7 ശതമാനത്തിനു മുകളിലുള്ള മേഖലകൾ: 

നഗരസഭാ വാർഡുകൾ:

ചങ്ങനാശ്ശേരി- 11, 1,4, 14, 15, 17, 18, 25 

ഈരാറ്റുപേട്ട- 9,10 

ഏറ്റുമാനൂർ- 11, 19, 20, 29,6, 10, 15, 30,34 

കോട്ടയം- 3,5, 43, 45, 1,9, 19, 33, 35, 41, 42, 44 

പാലാ- 3, 5,6,9, 13,7, 14, 19 

വൈക്കം- 1, 2,3, 26 

ഗ്രാമപഞ്ചായത്ത് വാർഡുകൾ:

അകലക്കുന്നം- 1,7, 10, 13, 15 

ആർപ്പൂക്കര- 3, 4,9,13, 14 

അതിരമ്പുഴ- 10, 14, 18 

അയർക്കുന്നം- 1,8,10,15 

അയ്മനം- 3,5,8,9, 15, 17 

ഭരണങ്ങാനം- 1,7,12, 13 

ചെമ്പ്- 8, 11, 15 

ചിറക്കടവ്- 1, 4,5,6,8, 9, 11, 14, 15, 19, 20 

എലിക്കുളം- 4,6,7,9, 10, 11, 12, 13 

എരുമേലി- 7,10, 11, 12, 19, 20, 21 

കടനാട്- 3,4, 5,9, 11, 14 

കടപ്ലാമറ്റം- 1, 2, 4,9 

കടുത്തുരുത്തി- 5,6,9, 10, 12, 16 

കല്ലറ- 2 ,3, 6,8, 10,11 

കങ്ങഴ- 1,2, 4,6,8, 11, 12, 13, 14 

കാഞ്ഞിരപ്പള്ളി- 8,9,1,2,3, 5, 12, 17, 19 

കാരൂർ- 3, 4, 5,6,7,9, 10, 11 

കറുകച്ചാൽ- 1,3,14, 15 

കിടങ്ങൂർ- 1, 4,7,8,12, 15 

കൂരോപ്പട- 5,9 

കൂട്ടിക്കൽ- 1,2,10, 12, 13 

കോരുത്തോട്- 3,8,9,13 

കൊഴുവനാൽ- 1,2,3, 4,5, 11, 13 

കുമരകം- 5,10, 11, 16 

കുറവിലങ്ങാട്- 3,8,13 

കുറിച്ചി- 5,6,8,9, 14, 17, 18 

മടപ്പള്ളി- 1, 2, 4,5, 6, 7, 10, 11, 12, 14, 20 

മണർകാട്- 2,6,9,11,15, 16, 17 

മണിമല- 5, 1,2,3, 9, 10, 11, 12, 14, 15 

മാഞ്ഞൂർ- 4, 10, 11, 13, 18 

മരങ്ങാട്ടുപള്ളി- 2,3,8,9, 12 

മറവന്തുരുത്ത്- 5,6,11 

മീനച്ചിൽ- 2,3, 4,6,8,9, 12, 13 

മീനടം- 6,9 

മേലുകാവ്- 11, 12, 13 

മൂന്നിലവ്- ,4,8, 12, 13 

മുളക്കുളം- 1,2,3,4,5, 7, 14, 15, 17 

മുണ്ടക്കയം- 1,6,8, 11, 12, 13, 16, 21 

മുത്തോലി- 2,8,9,10, 11, 12, 13 

നെടുംകുന്നം- 2,3,5, 7,14 

നീണ്ടൂർ- 2,13 

ഞീഴൂർ- 1,2,4,5, 7,8 

പായിപ്പാട്- ,4,5,7,9, 13, 16 

പള്ളിക്കത്തോട്- 1,3,4,5, 8, 11, 12 

പാമ്പാടി- 1,2,4,5, 6,7,8, 9, 11, 14, 15, 18, 19 

പനച്ചിക്കാട്- 4,6,9,16, 17 

പാറത്തോട്- 3,6, 10, 12, 13, 14, 15, 16, 17 

പൂഞ്ഞാർ- 2,3, 7, 13 

പൂഞ്ഞാർ തെക്കേക്കര- 11, 12, 14 

പുതുപ്പള്ളി- 6,9,10, 11, 12, 14, 17 

രാമപുരം- 1,2,3,5,7, 8, 12, 14, 16,17 

ടി വി പുരം- 3,4, 5,8,11 

തീക്കോയി- 3,8, 10 

തലനാട്- 3,4,7,10 

തലപ്പലം- 8 

തലയാഴം- 1 

തലയോലപ്പറമ്പ്- 3, 12, 13 

തിടനാട്- 1,3,5,8, 9, 10, 11, 12, 13, 14 

തിരുവാർപ്പ്- 7, 10, 13, 16 

തൃക്കൊടിത്താനം- 2, 6, 8, 13, 15, 16, 18

ഉദയനാപുരം- 2,12 

ഉഴവൂർ- 2,3,4,6,7, 11, 12 

വാകത്താനം- 8, 14 

വാഴപ്പള്ളി- 3,9 

വാഴൂർ- 7, 11, 14, 15 

വെച്ചൂർ- 3, 4,7 

വെളിയന്നൂർ- 6,7,9,11, 13 

വെള്ളൂർ- 2,6,8,9, 10 

വിജയപുരം- 1,2, 3, 4,6,7,8, 11, 12, 17, 19 

ഈ മേഖലകളിലെ നിയന്ത്രണങ്ങൾ:

*അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ മുഴുവൻ സമയവും പോലീസ് നിരീക്ഷണം ഉണ്ടായിരിക്കും.

*ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിനു പുറത്തിറങ്ങുന്നതിനുമുള്ള പാതകളിൽ പോലീസ് പരിശോധന ശക്തമാക്കും.

*വാഹന ഗതാഗതം അവശ്യ വസ്തുക്കൾ വിതരണത്തിനും അടിയന്തിര വൈദ്യ സഹായത്തിനുമുള്ള യാത്രകൾക്ക് മാത്രം.

*അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രം രാവിലെ 7 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കാം.

*മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയില്ല.

*ഒരേ സമയം അഞ്ചിലധികം പേര് വ്യാപാര സ്ഥാപനങ്ങളിൽ എത്താൻ പാടില്ല.

*ഈ മേഖലയിൽ നാലിലധികം പേര് കൂട്ടം കൂടാൻ പാടില്ല.

*നിരീക്ഷണം ശക്തമാക്കാൻ സെക്ടറിൽ മജെസ്ട്രേറ്റുമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പിനും പോലീസിനും നിർദ്ദേശം നൽകി.

*ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല.

*വിവാഹം,മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി.

*ഈ മേഖലകളിൽ താമസിക്കുന്നവർക്ക് പുറത്തു നിന്നും അവശ്യ വസ്തുക്കൾ ആവശ്യമായി വന്നാൽ പോലീസ്, വാർഡ് ആർ ആർ ടി കളുടെ സേവനം തേടാവുന്നതാണ്. 

ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും ഐ പി സി സെക്ഷൻ 188 ,269 എന്നിവ പ്രകാരവും നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.