കോട്ടയം: വാക്സിൻ പ്രതിസന്ധിയെ തുടർന്ന് കോട്ടയം ജില്ലയിൽ വാക്സിൻ വിതരണം നിർത്തി വെച്ചു. ഇന്ന് വാക്സിൻ സ്റ്റോക്ക് ലഭിച്ചാൽ നാളെ മുതൽ വാക്സിൻ വിതരണം പുനരാരംഭിക്കാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഈ മാസത്തില്‍ തന്നെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. മിക്കവാറും ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമമുണ്ട്.
വാക്‌സിനേഷന്‍ സുഗമമായി നടത്താന്‍ കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിൽ ഇതുവരെ 1848535 ഡോസ് വാക്സിൻ വിതരണം ചെയ്തു.