പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവേ ചങ്ങനാശ്ശേരിയിൽ കെ എസ് ആർ ടി സി ബസ്സിനടിയിൽപെട്ടു ഇരുചക്ര വാഹനയാത്രികയായ യുവതിക്ക് ദാരുണന്ത്യം.


ചങ്ങനാശ്ശേരി: പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവേ ചങ്ങനാശ്ശേരിയിൽ കെ എസ് ആർ ടി സി ബസ്സിനടിയിൽപെട്ടു ഇരുചക്ര വാഹനയാത്രികയായ യുവതിക്ക് ദാരുണന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി-ബിജി ദമ്പതികളുടെ ഏക മകൾ സുബി ജോസഫ് (25)ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെ ചങ്ങനാശ്ശേരി പൂവത്തുമ്മൂട്ടിലായിരുന്നു അപകടം. സുബി സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിന്റെ കട്ടിംഗിൽ തട്ടി നിയന്ത്രണംവിട്ടു പിന്നാലെയെത്തിയ കെ എസ് ആർ ടി സി ബസ്സിനടിയിലേക്ക് മറിയുകയായിരുന്നു. ഇരുവാഹനങ്ങളും ചങ്ങനാശ്ശേരിയിലേക് വരികയായിരുന്നു. പിൻസീറ്റ് യാത്രികയായിരുന്ന യുവതിയുടെ ശരീരത്തിലൂടെ ബസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ബസ്സിന്റെ ചക്രങ്ങൾ യുവതിയുടെ തലയിലൂടെ കയറിയിറങ്ങിയതായാണ് വിവരം. നെടുംകുന്നം സ്വദേശിയായ യുവാവ് അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൃക്കൊടിത്താനംപോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ചങ്ങനാശ്ശേരിയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് റോഡിൽ പരന്ന രക്തവും ശരീര അവശിഷ്ടങ്ങളും കഴുകി കളഞ്ഞത്.