പാലാ ബിഷപ്പിന് പൂർണ്ണ പിന്തുണയുമായി തോമസ് ചാഴികാടൻ എം പി.


പാലാ: കുറവിലങ്ങാട് പള്ളിയിൽ കുർബാനമധ്യേ വിശ്വാസികളോട് സാമൂഹ്യ തിന്മൾക്കെതിരെ ജാഗ്രത പുലർത്തേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയ കല്ലറങ്ങാട്ട് പിതാവ് നടത്തിയ പ്രസംഗത്തെ വളച്ചൊടിക്കുന്നത് ശരിയല്ല എന്ന് തോമസ് ചാഴികാടൻ എം പി. 



വിശ്വാസികളെയും യുവജനങ്ങളെയും നേരിന്റെയും നന്മയുടെയും മാർഗ്ഗത്തിൽ നയിക്കുക എന്ന മത മേലധ്യക്ഷന്റെ ധർമ്മം മാത്രമാണ് പിതാവ് നിർവഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അനാവശ്യമായ മറ്റു  വ്യാഖ്യാനങ്ങൾ ആവശ്യമില്ല എന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ നേരിൽ കണ്ട് പിന്തുണ അറിയിച്ചതായും തോമസ് ചാഴികാടൻ എം പി പറഞ്ഞു.