ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റിൽ ഫീൽഡ് പരിശോധനയും മണ്ണു പരിശോധനയും അടിയന്തരമായി നടത്താൻ സർക്കാർ നിർദേശം.


തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതി വിഭാവനം ചെയ്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ ഫീൽഡ് പരിശോധനയും മണ്ണു പരിശോധനയും അടിയന്തരമായി നടത്താൻ സർക്കാർ നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡി ജി സി എ യുടെ ചോദ്യങ്ങൾക്ക് ഉടൻ മറുപടി നൽകും. ചെറുവള്ളി എസ്റ്റേറ്റിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ മണ്ണ് പരിശോധനയും ഫീൽഡ് പരിശോധനയും നടത്താൻ സാധിച്ചിരുന്നില്ല. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.