ഷൊർണൂർ: കൊച്ചിപ്പാലത്തിനു സമീപം നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു ഭർത്താവിനോപ്പം യാത്ര ചെയ്യുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി മരിച്ചു.
ഇൗരാറ്റുപേട്ട പേഴുമുക്കാട്ടിൽ പരീത് ബാവഖാന്റെ മകൾ ജുവൈന പി. ഖാൻ (46) ആണു മരിച്ചത്. ഷൊർണൂരിൽ നിന്നു ചെറുതുരുത്തിയിലേക്കു പോകുന്നതിനിടെ കൊച്ചിപ്പാലത്തിനു സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ജുവൈനയെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു ജുവൈന. തൃശൂർ ഗവ. എൻജിനീയറിങ് കോളജ് അധ്യാപകനായ അബ്ദുൽ ജമാലാണ് ഭർത്താവ്. ജമിയ, ജിയ എന്നിവരാണ് മക്കൾ. മൃതദേഹം ഈരാട്ടുപേട്ടയിലെ വസതിയിലേക്ക് കൊണ്ടുപോയി.