കുറുപ്പുന്തറയിൽ നിയന്ത്രണംവിട്ട പിക്ക് അപ്പ് വാൻ കാറിലിടിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്.


കുറുപ്പുന്തറ: കുറുപ്പുന്തറയിൽ നിയന്ത്രണംവിട്ട പിക്ക് അപ്പ് വാൻ കാറിലിടിച്ചു. കനത്ത മഴയെ തുടർന്ന് പിക്ക് അപ്പ് വാൻ റോഡിൽ നിന്നും തെന്നി നീങ്ങുകയായിരുന്നു. നിയന്ത്രണംവിട്ട വാൻ രണ്ട്  കാറുകളിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മെഡിക്കൽ  കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.