സഹകരണ വകുപ്പിന്റെ വിദ്യാതരംഗിണി സഹായമായത് കോട്ടയം ജില്ലയിലെ 3873 വിദ്യാർത്ഥികൾക്ക്.


കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ചിടും ക്ലാസ്സുകൾ ഓൺലൈനാക്കുകയും ചെയ്തതോടെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് ആരംഭിച്ച വിദ്യാതരംഗിണി വായ്പാ പദ്ധതി സഹായമായത് കോട്ടയം ജില്ലയിലെ 3873 വിദ്യാർത്ഥികൾക്ക്.

എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് അവ വാങ്ങുന്നതിന് സഹകരണ വകുപ്പ് സഹകരണ സംഘങ്ങൾ/ ബാങ്കുകൾ വഴി നടപ്പിലാക്കിയ വിദ്യാതരംഗിണി വായ്പാ പദ്ധതി വിജയകരമായി തുടരുന്നതായി സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഈ വായ്പാ പദ്ധതി പ്രകാരം സഹകരണ ബാങ്കുകളിലൂടെ സംസ്ഥാനത്ത് ഇതുവരെ 47152പേർക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനായി 44.70 കോടി രൂപ വായ്പയായി അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.