അവധി ദിവസങ്ങളിലും സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം ചെയ്യും; മുഖ്യമന്ത്രി.


തിരുവനന്തപുരം: സംസ്ഥാനത്ത് പരമാവധിയാളുകൾക്ക് വാക്സിൻ നൽകുന്നതിന്റെ ഭാഗമായി അവധി ദിവസങ്ങളിലും വാക്സിൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.  

 വാക്സിൻ വിതരണത്തിൽ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകും. സംസ്ഥാനത്ത് 10 ലക്ഷം വാക്സിൻ സ്റ്റോക്ക് ഉള്ളതായും കൂടുതൽ ഡോസുകൾ അടുത്ത ദിവസങ്ങളിൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതരുടെ എണ്ണം വർധിച്ചാൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം കർശനമാക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.