ഗുജറാത്തി യൂണിവേഴ്സിറ്റിയിൽ നിന്നും ഇരട്ട മെഡൽ തിളക്കത്തിൽ ഉന്നത വിജയം, റാങ്ക് ജേതാവിനെ ജോസ് കെ മാണി അഭിനന്ദിച്ചു.


പാലാ: ഗുജറാത്തിലെ ആനന്ദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടെക് ഡയറി കെമിസ്ട്രിയിൽ ഒന്നാം റാങ്കോടെ ഡോ ആർ എസ് ശർമ്മ ഗോൾഡ് മെഡലും അമുൽ ഗോൾഡ് മെഡലും കരസ്ഥമാക്കിയ പാലാ സ്വദേശിനിയായ വിദ്യാർത്ഥിനിയെ ജോസ് കെ മാണി അഭിനന്ദിച്ചു.

പാലാ മനത്താനത്ത് സജികുമാറിനെയും ബിന്ദുവിനെയും മകൾ രാകേന്ദു സജിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കെഎം മാണി ഫൗണ്ടേഷൻ്റെ പേരിലുള്ള മെമന്റോ രാകേന്ദുവിന് ജോസ് കെ മാണി കൈമാറി.