ഫ്രറ്റേണിറ്റി മൂവ്മെൻറ് എം ജി യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി.


കോട്ടയം: യു ജി സി നിർദേശം പാലിച്ചു മൂന്നാം സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കുക, എംബിഎ പരീക്ഷ ഫല പ്രഖ്യാപനങ്ങളിലെ അനിശ്ചിതത്വം അവസാനിപ്പിക്കുക, വിദൂര വിദ്യാഭ്യാസ വിദ്യാർഥികളുടെ പരീക്ഷ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുക, ബി.വോക്ക് വിദ്യാർഥികളുടെ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കുക, സപ്ലിമെൻററി പരീക്ഷകൾ ഉടനെ നടത്തുക എന്നീ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് എംജി യൂണിവേഴ്സിറ്റി കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന യൂണിവേഴ്സിറ്റിയുടെ സമീപനങ്ങളോട് പ്രതിഷേധം പ്രകടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് എം ജി യൂണിവേഴ്സിറ്റി കൗൺസിൽ കൺവീനർ യാസീൻ കാഞ്ഞിരപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ എം ഷെഫ്രിൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന  സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ഉമർ തങ്ങൾ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഫാറൂഖ് മുഹമ്മദ്, പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സുമയ്യ ബീഗം എന്നിവർ  ആശംസയും ഫ്രട്ടേണിറ്റി മൂവ്മെൻറ് എംജി യൂണിവേഴ്സിറ്റി കൗൺസിലംഗം അമീൻ നിസാർ നന്ദിയും പറഞ്ഞു.