ലൈഫ് മിഷൻ: കോട്ടയം നഗരസഭയില്‍ അർഹരായവർ ഓഗസ്റ്റ് 31 നകം രേഖകൾ സമർപ്പിക്കണം.


കോട്ടയം: കോട്ടയം നഗരസഭയില്‍ ലൈഫ് മിഷന്‍റെ 2017 ലെ ഭൂരഹിത ഭവന രഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ 2019 ലെ അർഹതാ പരിശോധനക്ക് ഹാജരാകാതിരുന്നവർ ഓഗസ്റ്റ് 31 നകം രേഖകൾ സമര്‍പ്പിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

റേഷൻ കാർഡിന്‍റെയും ആധാർ കാർഡിന്‍റെയും പകർപ്പ് ഗുണഭോക്താവിൻ്റെയോ കുടുംബാംഗങ്ങളുടേയോ പേരിൽ നിലവിൽ വസ്തു ഇല്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ് എന്നിവ നഗരസഭയുടെ കുടുംബശ്രീ ഓഫീസിൽ നേരിട്ടോ ktmmunicipality@gmail.com എന്ന ഇ മെയിൽ മുഖേനയോ നൽകണം.