ഇലക്ട്രിക് വാഹനങ്ങൾക്കായി കോട്ടയം ജില്ലയിൽ 3 ചാർജ്ജിങ് കേന്ദ്രങ്ങൾ ഒരുങ്ങുന്നു.


കോട്ടയം: കോട്ടയം ജില്ലയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി കെ എസ് ഇ ബിയുടെ 3 ചാർജ്ജിങ് കേന്ദ്രങ്ങൾ ഒരുങ്ങുന്നു. കോട്ടയത്ത് ഈസ്റ്റ് സെക്‌ഷൻ ഓഫിസ് വളപ്പിലും പള്ളം ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫീസ് വളപ്പിലും ഗാന്ധിനഗർ സെക്‌ഷൻ ഓഫിസ് വളപ്പിലുമാണ് കെ എസ് ഇ ബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ചാർജ്ജിങ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുന്നത്. 6 മാസത്തിനുള്ളിൽ കെ എസ് ഇ ബിയുടെ ചാർജ്ജിങ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുമെന്നു അധികൃതർ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചു. ഒരു യൂണിറ്റിന് 5 രൂപ നിരക്കിലായിരിക്കും തുക ഈടാക്കുക.