കോവിഡാനന്തര ചികിത്സകൾക്ക് പണം ഈടാക്കാനുള്ള സർക്കാർ നടപടികൾക്കെതിരെ കേരള കോൺഗ്രസ്‌ പ്രതിഷേധ സമരം നടത്തി.


കോട്ടയം: കോവിഡാനന്തര  ചികിത്സകൾക്ക് പണം ഈടാക്കാനുള്ള സർക്കാർ നടപടികൾക്കെതിരെ കേരള കോൺഗ്രസ്‌ പ്രതിഷേധ സമരം നടത്തി. കേരളാ കോൺഗ്രസ്സ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിലാണ് പ്രതിഷേധ സമരം നടത്തിയത്.

 

 സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സകൾക്ക് പണം ഈടാക്കാനുള്ള സർക്കാർ നടപടികൾക്കെതിരെ കേരള കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി. കോട്ടയം മെഡിക്കൽ കോളേജിന് മുൻപിൽ നടന്ന പ്രതിഷേധ സമരം കേരള കോൺഗ്രസ്‌ എക്സിക്യൂടീവ് ചെയർമാൻ എം എൽ എ മോൻസ് ജോസഫ് ഉത്‌ഘാടനം ചെയ്തു. ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി സി പൈലോ അധ്യക്ഷത വഹിച്ചു.