കാഞ്ഞിരപ്പള്ളി: കോൺട്രാക്റ്ററുമായുള്ള തർക്കത്തിനിടെ കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ 3 തൊഴിലാളികൾക്ക് കുത്തേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൂലി സംബന്ധമായ തർക്കത്തിനിടെ കോൺട്രാക്റ്റർ ജോർജ്ജുകുട്ടി തൊഴിലാളികളായ അനൂപ്,വിഷ്ണു,അനീഷ് എന്നിവരെ കുത്തുകയായിരുന്നു എന്നാണു പോലീസ് നൽകുന്ന വിവരം.
2 പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂലി സംബന്ധമായ വിഷയത്തിൽ തിടനാട് പോലീസ് സ്റ്റേഷനിൽ തർക്കം പരിഹരിച്ച ശേഷം ജോർജ്ജുകുട്ടി താമസിക്കുന്ന വീട്ടിലെത്തി തൊഴിലാളികൾ ബഹളം വെക്കുകയായിരുന്നു. തൊഴിലാളികളുമായി തർക്കത്തിനിടെ പ്രകോപിതനായ ജോജിജ്ജുകുട്ടി കത്തിയെടുത്തു മൂവരെയും കുത്തുകയായിരുന്നു എന്നാണു വിവരം.