ജില്ലയിൽ കോവിഡ് അവലോകനവും യോഗം നാളെ, നിയന്ത്രണങ്ങളും ഇളവുകളും പുനഃക്രമീകരിച്ചേക്കും.


കോട്ടയം: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനമാക്കിയുള്ള കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം നാളെ ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന സംസ്ഥാനതല കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാകും ജില്ലയിലും ഇളവുകളിലും നിയന്ത്രണങ്ങളിലും തീരുമാനമെടുക്കുക.

 

 ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയാണ് നിലവിൽ പ്രതിരോധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തിയിരുന്നു. കോട്ടയം ജില്ലയിലുൾപ്പടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.

 

 ഡബ്ള്യു ഐ പി ആർ വിഭാഗീകരണത്തിലും മാറ്റം വരുത്തിയേക്കും. നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും ഓരോ ആഴ്ച്ചയിലേയും രോഗബാധിതരുടെ എണ്ണം ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സമർപ്പിക്കുകയും ഈ കണക്കുകൾ വിശകലനം ചെയ്തു ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജില്ലതല സമിതി തീരുമാനിക്കുകയും ചെയ്യും.

നിലവിൽ കോട്ടയം ജില്ലയിൽ പ്രതിവാര രോഗബാധ നിരക്ക് 8 ശതമാനത്തിനു മുകളിലുള്ള 6 നഗരസഭകളിലെ 29 വാർഡുകളാണുള്ളത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്.