കോട്ടയം: കോട്ടയം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂള്‍, കോളേജ് അധ്യാപകരും സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ് കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
ഒന്നാം ഡോസ് സ്വീകരിക്കേണ്ടവരും രണ്ടാം ഡോസ് എടുക്കാന്‍ സമയമായവരും അതത് പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ മുന്‍ഗണന ലഭിക്കും.