കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കോട്ടയം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും രോഗവ്യാപനം കുറയ്ക്കുന്നതിനുമായി ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളും 6 നഗരസഭകളിലെ 43 വാർഡുകളും കോവിഡ് അതീവ നിയന്ത്രിത മേഖലകളായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിവാര രോഗബാധ നിരക്ക് 7 ശതമാനത്തിനു മുകളിലുള്ള മേഖലകളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനും ജില്ലാ കലക്ടറുമായി ഡോ. പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ജില്ലാ ദിനാന്ത നിവാരണ അതോറിട്ടി യോഗം ചേരുകയും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രോഗവ്യാപനം കൂടിയ മേഖലകൾ നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതിവാര രോഗബാധ നിരക്ക് 7 ശതമാനത്തിനു മുകളിലുള്ള 16 തദ്ദേശ സ്ഥാപനങ്ങളിലും 6 നഗരസഭകളിലെ 43 വാർഡുകളിലുമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഡബ്ള്യു ഐ പി ആർ 7 ശതമാനത്തിനു മുകളിലുള്ള മേഖലകൾ:
എലിക്കുളം
കല്ലറ
കൊഴുവനാൽ
കാരൂർ
മേലുകാവ്
പനച്ചിക്കാട്
കൂട്ടിക്കൽ
ഭരണങ്ങാനം
ആർപ്പൂക്കര
ചിറക്കടവ്
മീനച്ചിൽ
മണിമല
പുതുപ്പള്ളി
തിടനാട്
ഉഴവൂർ
മുണ്ടക്കയം
നഗരസഭാ വാർഡുകൾ:
ചങ്ങനാശ്ശേരി- 9,11,13,19,32,37
ഈരാറ്റുപേട്ട- 5,15,16,24
ഏറ്റുമാനൂർ- 5,11,19,20,24,29
കോട്ടയം- 23,25,2,3,5,6,11,31,40,43,45
പാലാ- 3,4,5,6,9,13,18,21,22,25,26
വൈക്കം- 4,8,11,14,20
ഈ മേഖലകളിലെ നിയന്ത്രണങ്ങൾ:
*അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ മുഴുവൻ സമയവും പോലീസ് നിരീക്ഷണം ഉണ്ടായിരിക്കും.
*ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിനു പുറത്തിറങ്ങുന്നതിനുമുള്ള പാതകളിൽ പോലീസ് പരിശോധന ശക്തമാക്കും.
*വാഹന ഗതാഗതം അവശ്യ വസ്തുക്കൾ വിതരണത്തിനും അടിയന്തിര വൈദ്യ സഹായത്തിനുമുള്ള യാത്രകൾക്ക് മാത്രം.
*അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രം രാവിലെ 7 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കാം.
*മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയില്ല.
*ഒരേ സമയം അഞ്ചിലധികം പേര് വ്യാപാര സ്ഥാപനങ്ങളിൽ എത്താൻ പാടില്ല.
*ഈ മേഖലയിൽ നാലിലധികം പേര് കൂട്ടം കൂടാൻ പാടില്ല.
*നിരീക്ഷണം ശക്തമാക്കാൻ സെക്ടറിൽ മജെസ്ട്രേറ്റുമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പിനും പോലീസിനും നിർദ്ദേശം നൽകി.