കോവിഡ്: കോട്ടയം ജില്ലയിൽ ചികിത്സയിലുള്ളവർ 8095 പേർ, കോട്ടയം ജില്ലക്കാരായ 170 പേർ ചികിത്സയിൽ കഴിയുന്നത് മറ്റു ജില്ലകളിൽ.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയാതെ ജില്ലയിൽ തുടരുന്ന സാഹചര്യത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികളിലും വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമായി ചികിത്സയിലുള്ളത് 8095 പേരാണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം മറ്റു ജില്ലകളിൽ നിന്നുള്ള 95 പേരും ചികിത്സയിൽ കഴിയുന്നത് കോട്ടയം ജില്ലയിൽ ആണ്.

 

 കോട്ടയം ജില്ലക്കാരായ 170 പേർ ചികിത്സയിൽ കഴിയുന്നത് മറ്റു ജില്ലകളിൽ ആണ്. കൊല്ലം സ്വദേശിയായ ഒരാളും പത്തനംതിട്ട സ്വദേശികളായ 30 പേരും ആലപ്പുഴ സ്വദേശിയായ ഒരാളും ഇടുക്കി സ്വദേശികളായ 49 പേരും എറണാകുളം സ്വദേശിയായ ഒരാളും തൃശൂർ സ്വദേശിയായ ഒരാളും പാലക്കാട് സ്വദേശികളായ 4 പേരും കോഴിക്കോട് സ്വദേശിയായ ഒരാളും കണ്ണൂർ സ്വദേശികളായ 4 പേരും കാസർഗോഡ് സ്വദേശിയായ 3 പേരും ചികിത്സയിൽ കഴിയുന്നത് കോട്ടയം ജില്ലയിലാണ്.

കോട്ടയം ജില്ലക്കാരായ 2 പേർ തിരുവനന്തപുരം ജില്ലയിലും 8 പേർ കൊല്ലം ജില്ലയിലും 30 പേർ പത്തനംതിട്ട ജില്ലയിലും 41 പേർ ആലപ്പുഴ ജില്ലയിലും 19 പേർ ഇടുക്കി ജില്ലയിലും 32 പേർ എറണാകുളം ജില്ലയിലും 4 പേർ തൃശൂർ ജില്ലയിലും 15 പേർ പാലക്കാട് ജില്ലയിലും 7 പേർ മലപ്പുറം ജില്ലയിലും 6 പേർ കോഴിക്കോട് ജില്ലയിലും 6 പേർ കണ്ണൂർ ജില്ലയിലുമാണ് ചികിത്സയിൽ കഴിയുന്നത്. കോട്ടയം ജില്ലയിൽ ഇതുവരെ ആകെ 229716 പേര്‍ കോവിഡ് ബാധിതരായി. 220290 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40356  പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.