മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ: സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവില്‍ ജില്ലയില്‍ അർഹരായത് 12 പേർ.


കോട്ടയം: സംസ്ഥാനത്തെ പോലിസ് സേനയിലെ ഉദ്യോഗസ്ഥരുടെ സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവില്‍ 2021 ലെ  മുഖ്യമന്ത്രിയുടെ പോലിസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ നിന്നും പന്ത്രണ്ട് പേരാണ് മെഡലിന് അർഹരായത്.

 

 മുന്‍ കോട്ടയം ഡിവൈഎസ്പിയും ഇപ്പോള്‍ നെടുമങ്ങാട്‌ ഡിവൈഎസ്പി യുമായ അനില്‍ കുമാര്‍ എം, കോട്ടയം ഡിവൈഎസ്പി ഓഫീസിലെ അസിസ്റ്റന്റ്‌ സബ്  ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ കെ ആര്‍, അജിത്‌ ശങ്കര്‍ (സബ്‌ ഇന്‍സ്പെക്ടര്‍ സി ബ്രാഞ്ച്), സുധന്‍ എം എ (സബ്‌ ഇന്‍സ്പെക്ടര്‍ സി ബ്രാഞ്ച്), ടി ആര്‍ മോഹനന്‍ (അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടര്‍ വൈക്കം), നിസാര്‍ പി എം (ഡ്രൈവര്‍ എസ് സി പി ഓ),  വിജയപ്രസാദ്‌ എം എല്‍ (സബ് ഇന്‍സ്പെക്ടര്‍ വെള്ളൂര്‍), രാജീവ്‌ പി ആര്‍ (സബ് ഇന്‍സ്പെക്ടര്‍ വെള്ളൂര്‍), ഷെറിന്‍ മാത്യു സ്റ്റീഫന്‍ (എസ് സി പി ഓ പാലാ), ദേവരാജന്‍ (മുന്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലിസ് വാകത്താനം), സൈനി  സെബാസ്റ്റ്യന്‍ (എസ് സി പി ഓ ഡിസ്ട്രിക് ഹെഡ് ക്വാര്‍ട്ടര്‍ കോട്ടയം), സുരേഷ് ബാബു പി ആര്‍ (അസിസ്റ്റന്റ്‌ സബ്  ഇന്‍സ്പെക്ടര്‍ എസ് എസ് ബി) എന്നിവര്‍ക്കാണ് കോട്ടയം ജില്ലയില്‍ നിന്നും മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ലഭിച്ചത്.