സംസ്ഥാനത്ത് മദ്യം വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധം, ഇന്ന് മുതല്‍ പുതിയ രീതി നടപ്പാക്കും.


തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഉറ്റ്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങുന്നതിനായി സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഇന്ന് മുതൽ മദ്യം വാങ്ങുന്നതിനു വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. കോവിഡ് സാഹചര്യത്തിൽ കടകളിൽ സാധനങ്ങൾ വാങ്ങുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ബെവ്കോയിൽ ബാധകമാക്കാഞ്ഞത് ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.