ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസ്സും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് 3 പേർക്ക് ഗുരുതര പരിക്ക്.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസ്സും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് 3 പേർക്ക് ഗുരുതര പരിക്ക്. ഏറ്റുമാനൂർ 101 കവലയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്.

സുൽത്താൻബത്തേരിയിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും കോട്ടയത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും തമ്മിലാട് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പിക്ക് അപ്പ് വാൻ പൂർണ്ണമായും തകർന്നു.