ഓണാഘോഷത്തിനിടെ കോവിഡ് പ്രതിരോധം മറക്കരുത്; ജില്ലാ കളക്ടർ.


കോട്ടയം: ഓണാഘോഷത്തിനിടെ  കോവിഡ് പ്രതിരോധം മറക്കരുത് എന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു. കോവിഡ് പ്രതിസന്ധിയിലും ജാഗ്രതയോടെ ഓണം ആഘോഷിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കളക്ടർ ഓർമ്മിപ്പിച്ചു. കോവിഡ് ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ വരുത്തിയിരിക്കുന്ന ഇളവ് ആഘോഷങ്ങൾ പരിധിവിടുന്നതിനു കാരണമാകരുത് എന്നും കളക്ടർ ഓർമ്മിപ്പിച്ചു. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ചു ഇത്തവണ ഒരു ഡോസോ രണ്ടു ഡോസോ വാക്സിൻ സ്വീകരിച്ചവരാനുള്ളത് എന്നും എന്നിരുന്നാലും കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ വീഴ്ചയില്ലാതെ പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും സാനിട്ടയ്‌സർ ഉപയോഗിക്കുകയും വേണം. പരമാവധി വീടുകൾക്കുള്ളിൽ ഓണം ആഘോഷിക്കുകയും കൂടിച്ചേരലുകൾ ഒഴിവാക്കുകയും വേണം എന്നും ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.