കോട്ടയത്ത് ഓട്ടോയ്‌ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.


കോട്ടയം: കോട്ടയത്ത് ഓട്ടോയ്‌ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മാങ്ങാനത്ത് ഇന്നലെയാണ് സംഭവം. വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണൻ(24) ആണ് മരിച്ചത്. ഡ്രൈവർ സീറ്റിൽ പൂർണ്ണമായും കത്തിയമർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോ പൂർണ്ണമായും കത്തിയമർന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അനന്തകൃഷ്ണനു സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായാണ് വിവരം. കോവിഡ് പ്രതിസന്ധികളിൽ ഓട്ടോയുടെ ലോൺ തിരിച്ചടവ് മുടങ്ങിയിരുന്നു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.