സ്വാതന്ത്ര്യ ദിനാഘോഷം: കോട്ടയത്ത് മന്ത്രി വി എൻ വാസവൻ പതാകയുയർത്തി.


കോട്ടയം: കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങില്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ദേശീയ പതാക ഉയര്‍ത്തി. പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, കോട്ടയം നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റിയൻ തുടങ്ങിയവർ പങ്കെടുത്തു.  കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്.