തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിവാര രോഗബാധ നിരക്ക് 7 ശതമാനത്തിനു മുകളിലുള്ള മേഖലകളിൽ പ്രാദേശിക ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യു. ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരാനും യോഗത്തിൽ തീരുമാനമായി.
കോവിഡ് വ്യാപനം: പ്രതിവാര രോഗബാധ നിരക്ക് 7 നു മുകളിലുള്ള മേഖലകളിൽ ലോക്ക് ഡൗൺ, തിങ്കളാഴ്ച മുതൽ രാത്രി കർഫ്യു.