കോട്ടയം ജില്ലയിലെ 21 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 21 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 868 ആയി. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അന്നമ്മ തോമസ്(90), വാകത്താനം സ്വദേശിനിയായ അന്നമ്മ ഡേവിഡ്(50), തിരുവാർപ്പ് സ്വദേശിയായ അർജുൻ(20), ഏറ്റുമാനൂർ സ്വദേശിനിയായ ഭവാനി (81), മീനച്ചിൽ സ്വദേശിനിയായ ബിന്ദു (43),  പനച്ചിക്കാട് സ്വദേശിനിയായ ദേവകി (60), കടുത്തുരുത്തി സ്വദേശിയായ ഇ ടി ഫിലിപ്പ് (78), കടപ്ലാമറ്റം സ്വദേശിയായ ഗോപി (69),  കോട്ടയം സ്വദേശിയായ കമലാസനൻ (58), വെള്ളാവൂർ സ്വദേശിനി ലീലാമ്മ ജോസഫ് (67), കുമരകം സ്വദേശി മാധവൻ (80),  പാമ്പാടി സ്വദേശിനി മറിയമ്മ തോമസ്(96), വാകത്താനം സ്വദേശിനി മറിയാമ്മ വർഗീസ് (75), അതിരമ്പുഴ സ്വദേശിനി മറിയാമ്മ (65),  കാഞ്ഞിരപ്പള്ളി സ്വദേശി എം ജെ ജോൺ(72), കടപ്ലാമറ്റം സ്വദേശിനി ഓമന (69), പുതുപ്പള്ളി സ്വദേശി ഫിലിപ്പ് ചാക്കോ (67), കറുകച്ചാൽ സ്വദേശി രവിദാസ് (55), പുതുപ്പള്ളി സ്വദേശി രഘുനാഥ്‌ (80), മീനച്ചിൽ സ്വദേശിനി ഷീല (48), വാഴൂർ സ്വദേശി ശിവമണി (72) എന്നിവരുടെ കഴിഞ്ഞ ദിവസങ്ങളിലെ മരണങ്ങളാണ് ഇന്നലെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇത് കൂടാതെയുള്ള മരണങ്ങൾ എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.