കോട്ടയം: കോട്ടയം ജില്ലയില്‍ ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ പുതിയതായി പ്രവര്‍ത്തനമാരംഭിച്ചത് 93 പുതിയ വ്യവസായ യൂണിറ്റുകള്‍. 5.52 കോടി രൂപയുടെ നിക്ഷേപമുള്ള ഈ യൂണിറ്റുകള്‍ 352 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.വി. ലൗലി അറിയിച്ചു.
ഫുഡ് ആന്‍ഡ് അഗ്രോ പ്രോഡക്ട്‌സ് വിഭാഗത്തിൽ 31 കേന്ദ്രങ്ങൾ, സര്‍വീസ് ആക്ടിവിറ്റീസ് വിഭാഗത്തിൽ 25 കേന്ദ്രങ്ങൾ, മെക്കാനിക്കല്‍ / ജനറല്‍ / ലൈറ്റ് എന്‍ജിനീയറിംഗ് വിഭാഗത്തിൽ 11 കേന്ദ്രങ്ങൾ, ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്‍റസ് വിഭാഗത്തിൽ 9 കേന്ദ്രങ്ങൾ ഐടി ആന്‍റ് ഐടിഇഎസ്, മെഡിക്കല്‍, പേപ്പര്‍ പ്രോഡക്ട്സ്, പ്രിന്‍റിംഗും അനുബന്ധ മേഖലകളും, സിമന്‍റ് പ്രോഡക്ട്സ്-2 വീതം, ഐടി ഹാര്‍ഡ് വെയേഴ്സ്, റബര്‍ പ്രോഡക്ട്സ്, ആയുര്‍വേദിക് പ്രോഡക്ട്സ്-1 വീതം, മറ്റുള്ളവ-4 എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ തുടങ്ങിയ വ്യവസായ യൂണിറ്റുകളുടെ എണ്ണം.
സംരംഭകത്വ സഹായ പദ്ധതി ( ഇ.എസ്.എസ് ) പ്രകാരം 25 യൂണിറ്റുകള്‍ക്ക് നിക്ഷേപ സഹായം വിതരണം ചെയ്തു. ഈയിനത്തില്‍ 79.02 ലക്ഷം രൂപ സബ്‌സിഡി നല്‍കി. പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി പ്രകാരം 15 യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്‍റ് അനുവദിച്ചു. 42.44 ലക്ഷം രൂപയാണ് സബ്‌സിഡി തുക.
കോവിഡ് പ്രതിസന്ധിയിലായ ചെറുകിട വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മാര്‍ജിന്‍ മണി ഗ്രാന്‍റ് ടു നാനോ യൂണിറ്റ്‌സ് പദ്ധതിപ്രകാരം മൂന്നു യൂണിറ്റുകള്‍ക്കായി 7.28 ലക്ഷം രൂപ അനുവദിച്ചു. നിലവില്‍ ബാങ്ക് ലോണുള്ള സംരംഭങ്ങളുടെ ലോണിന്‍റെ പലിശയ്ക്ക് നല്‍കുന്ന വ്യവസായ ഭദ്രത പദ്ധതിയില്‍ മൂന്നു സംരഭകള്‍ക്കായി 1.22 ലക്ഷം രൂപ ധനസഹായം നല്‍കി.
വിവിധ കാരണങ്ങളാല്‍ ആറ് മാസമോ അതിലേറെയോ കാലയളവ് അടച്ചുപൂട്ടിയ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായി പരമാവധി 15 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയില്‍ ലഭിച്ച ഒരപേക്ഷയില്‍ 6.12 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.