സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു, കോട്ടയം ഉൾപ്പെടെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം.


തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു, കോട്ടയം ഉൾപ്പെടെ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്താണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

എൻ ഐ വി പൂനയിലെ പരിശോധനയ്ക്ക് ശേഷമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈഡിസ് കൊതുക് വഴിയാണ് സിക്ക വൈറസ് ബാധയുണ്ടാകുന്നത്. പനിയും ചുവന്ന പാടുകളുമാണ് രോഗലക്ഷണം. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സിക്ക വൈറസ് ബാധ കണ്ടെത്തുന്നതിനായി സാധാരണയായി നടത്തുന്നത്. നിലവിൽ രോഗബാധയ്ക്ക് ചികിത്സാ മരുന്നുകൾ ലഭ്യമല്ല. ഇതുവരെ 13 പേരിലാണു വൈറസ് കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും ആരോഗ്യപ്രവർത്തകർ ആണ്.