കോട്ടയം സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി റൊമാനിയയിൽ തടാകത്തിൽ വീണു മരിച്ചു, അപകടം വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ.


തലയോലപ്പറമ്പ്: കോട്ടയം സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി റൊമാനിയയിൽ തടാകത്തിൽ വീണു മരിച്ചു. തലയോലപ്പറമ്പ് പാലാംകടവ് ചെറുകര പ്രദീപ് ഭവനിൽ പ്രദീപ് കുമാറിന്റെയും രേഖയുടെയും മകൻ ദേവദത്ത്(24)ആണ് മരിച്ചത്.

റൊമാനിയയിൽ മൾട്ടോവയിൽ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്നു ദേവദത്ത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30 നാണു അപകടം ഉണ്ടായത്. ദേവദത്തും സുഹൃത്തും തടാകത്തിനു സമീപമിരിക്കുന്നതിനിടെ സുഹൃത്ത് വെള്ളത്തിൽ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെള്ളത്തിൽ വീണു ദേവദത്തിനു അപകടം സംഭവിച്ചത്.