ജർമ്മനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.


കോട്ടയം: ജർമ്മനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കോട്ടയം കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശിനി പൂഴിക്കോൽ മുടക്കാമ്പുറത്ത് ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകളായ നികിത ബെന്നി(22)യെ ആണ് ഈ മാസം ആദ്യം ജർമ്മനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജർമ്മനിയിലെ കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ മെഡിസിൻ ലൈഫ് സയൻസ് വിദ്യാർത്ഥിനിയായിരുന്നു നികിത. നികിതയെ കാണാഞ്ഞതിനെ തുടർന്ന് ഹോസ്റ്റലിൽ അന്വേഷിച്ചു എത്തിയ സുഹൃത്തുക്കളാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസങ്ങൾക്കു മുൻപാണ് പഠനത്തിനായി നികിത ജെർമ്മനിയിലെത്തിയത്. മൃതദേഹം നാളെ വൈകിട്ട് നെടുമ്പാശ്ശേരിയിൽ ബന്ധുക്കൾ ഏറ്റുവാങ്ങും.