സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ കോവിഡ് വ്യാപനം അതിരൂക്ഷം, ആശങ്കയറിയിച്ചു കേന്ദ്ര ആരോഗ്യ മന്ത്രാലയം.തിരുവനന്തപുരം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 22 ജില്ലകളിലാണ് കോവിഡ് അതിരൂക്ഷമായി തുടരുന്നത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്തെ 22 ജില്ലകളിൽ 7 ജില്ലകളും കേരളത്തിലാണ്. കോട്ടയം,ആലപ്പുഴ, മലപ്പുറം,തൃശ്ശൂര്‍,വയനാട്,എറണാകുളം,പത്തനംതിട്ട എന്നീ ജില്ലകളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിയിൽ കേന്ദ്രം ആശങ്കയറിയിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഈ ജില്ലകളിൽ യാതൊരുവിധ ഇളവുകളും നൽകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു.