കോട്ടയം ജില്ലയുടെ 47-ാമത് കളക്ടറായി ഡോ. പി.കെ. ജയശ്രീ ചുമതലയേറ്റു.


കോട്ടയം: കോട്ടയം ജില്ലയുടെ 47-ാമത് കളക്ടറായി ഡോ. പി.കെ. ജയശ്രീ ചുമതലയേറ്റു. ഇന്ന് രാവിലെ ഒന്‍പതിന് കളക്ടറേറ്റില്‍ എത്തിയ പുതിയ കളക്ടറെ എ.ഡി.എം ജിനു പുന്നൂസിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് ആദ്യം പങ്കെടുത്തത്.

പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് ഡോ. ജയശ്രീ കോട്ടയം കളക്ടറായി നിയമിക്കപ്പെട്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, കൃഷി വകുപ്പ് ഡയറക്ടര്‍, സഹകരണ രജിസ്ട്രാര്‍, തൃശൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, തിരുവല്ല, തൃശൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ആര്‍.ഡി.ഒ, കോട്ടയം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. കോട്ടയം വൈക്കം സ്വദേശിനിയാണ്.