എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ, റിസൾട്ടുകൾ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങൾ.


തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം

http://keralapareekshabhavan.in, 

https://sslcexam.kerala.gov.in, 

www.results.kite.kerala.gov.in,

www.prd.kerala.gov.in, 

www.result.kerala.gov.in, 

examresults.kerala.gov.in

 http://results.kerala.nic.in, 

www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ലഭിക്കും.

എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്  http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്  http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട്  http://thslcexam.kerala.gov.in ലും  എ.എച്ച്.എസ്.എൽ.സി. റിസൾട്ട്  http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.