ബസേലിയോസ് കാതോലിക്ക ബാവയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.


കോട്ടയം: ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ബാവാ മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട് എന്നും സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാന്നോൻ മാർ ദീയസ് കോറസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം ഓക്ടോബര്‍ 14 ന് പരുമലയില്‍ കൂടുവാന്‍ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി കാതോലിക്ക ബാവ ചെയ്തിട്ടുണ്ട്. രോഗകാരണത്താല്‍ അസോസിയേഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ സഭാഭരണഘടന പ്രകാരം സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്തയെ ബാവ ചുമതലപ്പെടുത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തുടങ്ങിയവർ സന്ദർശിച്ചു.