ഈരാറ്റുപേട്ടയിൽ പ്രാദേശികമായി കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തും;സുഹ്‌റ അബ്‌ദുൾഖാദർ.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ കോവിഡ് വ്യാപനം തടയുന്നതിനും രോഗബാധിതരെ വേഗത്തിൽ കണ്ടെത്തുന്നതിനായി പ്രാദേശികമായി കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തുമെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾഖാദർ പറഞ്ഞു. ജൂലൈ 5 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.57 ശതമാനം ആണ്. കൂടുതൽ ടെസ്റ്റുകൾ വരും ദിവസങ്ങളിൽ പ്രാദേശികമായി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.

രോഗബാധിതരും രോഗ ലക്ഷണങ്ങളും ഉള്ളവർ മാത്രമല്ല മറ്റുള്ളവരും പരിശോധനയ്ക്ക് വിധേയരാകണമെന്നു നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു. രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത രോഗികൾ രോഗവ്യാപകരായി മാറുന്ന സാഹചര്യം അപകടമാണ് എന്നും സുഹ്‌റ അബ്‌ദുൾഖാദർ പറഞ്ഞു.